‘എന്റെ കേരളം, എന്റെ ഇമാജിൻ’ കാമ്പയിൻ തുടങ്ങി
Wednesday, February 5, 2025 12:05 AM IST
കൊച്ചി: ആപ്പിളിന്റെ പ്രീമിയം റീസെല്ലറായ ആംപിൾ, കേരളത്തിന്റെ സംസ്കാരം ആഘോഷിക്കുന്ന ‘എന്റെ കേരളം, എന്റെ ഇമാജിൻ’ കാമ്പയിൻ ആരംഭിച്ചു.
സംസ്ഥാനത്തെ ഏഴു നഗരങ്ങളിലുള്ള 12 ഇമാജിൻ സ്റ്റോറുകളിലൂടെ ആപ്പിളിന്റെ നൂതന സാങ്കേതികവിദ്യയിലുള്ള ഉത്പന്നങ്ങൾ താങ്ങാനാകുന്ന വിലയിൽ വാഗ്ദാനം ചെയ്യുകയാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്.