റിക്കാർഡ് കുതിപ്പിൽ സ്വർണവില
Thursday, February 6, 2025 3:42 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച് 6,535 രൂപയായി. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 106 രൂപയായി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാരനയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്കു വഴിവയ്ക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടിവരും.