ക്രെഡായി സ്റ്റേറ്റ്കോണിനു നാളെ തുടക്കമാകും
Wednesday, February 5, 2025 12:05 AM IST
കൊച്ചി: ക്രെഡായി കേരള ആതിഥേയത്വം വഹിക്കുന്ന എട്ടാമത് ക്രെഡായി സ്റ്റേറ്റ്കോണിന് നാളെ തുടക്കംകുറിക്കും. കളമശേരി ചക്കോളാസ് പവലിയനില്‍ നടക്കുന്ന ദ്വിദിന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ക്രെഡായി ദേശീയ സെക്രട്ടറി റാം റെഡ്ഢി മുഖ്യാതിഥിയാകും. ‘കേരളത്തിന്റെ ഉയര്‍ച്ച ഇന്ത്യയുടെ പുരോഗതിയുടെ സ്പന്ദനം’എന്നതാണു പ്രമേയം.
സിഐഐ, ബിഎഐ, കെഎംഎ, ഐഎഎ, ഐപിഎ തുടങ്ങിയ വ്യാപാര സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും 350ലധികം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും പങ്കെടുക്കും.