ജനുവരിയിൽ ടാറ്റയ്ക്കു ക്ഷീണം; മാരുതിക്ക് ഉണർവ്
Saturday, February 1, 2025 11:36 PM IST
മുംബൈ: ജനുവരിയിൽ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വാഹന വിൽപ്പനയിൽ ഏഴു ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ വർഷം ജനുവരിയിൽ 86,125 യൂണിറ്റിന്റെ വിതരണം നടപ്പോൾ ഈ വർഷം 80304 യൂണിറ്റുകളായി കുറഞ്ഞു.
ആഭ്യന്തര വിൽപ്പനയിൽ കഴിഞ്ഞ മാസം ഏഴു ശതമാനം കുറഞ്ഞ് 78,159 യൂണിറ്റായി. 2024 ജനുവരിയിൽ 84,276 യൂണിറ്റുകളുടെ വിൽപ്പന നടന്നു. വാണിജ്യവാഹനങ്ങളുടെ വിൽപ്പനയിലും ഇടിവുണ്ടായി. 2024 ജനുവരിയിൽ 32,092 യൂണിറ്റകളുടെയും കഴിഞ്ഞ മാസം 31,988 യൂണിറ്റുകളുടെയും വിൽപ്പനയാണുണ്ടായത്.
മാരുതി സുസുക്കി ഇന്ത്യയുടെ ജനുവരിയിലെ വിതരണം ആറു ശതമാനം ഉയർന്നു. 2,12,251 യൂണിറ്റുകളാണ് ഫാക്ടറികളിൽനിന്ന് പുറത്തി റക്കിയത്. കഴിഞ്ഞ വർഷമിത് 1,99, 364 യൂണിറ്റുകളായിരുന്നു.
ഈ ജനുവരിയിൽ ഓൾട്ടോ, എസ്പ്രെസോ എന്നിവയുടെ വിൽപ്പന കുറഞ്ഞു.ബലേനോ, സ്വിഫ്റ്റ് ഉൾപ്പെടെയുള്ള കോംപാക്ട് കാർ മോഡലുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ 76,533ൽനിന്ന് 82,241 ആയി ഉയർന്നു. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിലും കയറ്റുമതിയിലും ഉയർച്ചയുണ്ടായി.