ഏലം കൃഷി: സമീകൃത പോഷണത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ചെന്നു യാര ഇന്ത്യ
Thursday, January 30, 2025 4:09 PM IST
കൊച്ചി: കടുത്ത വരള്‍ച്ച, തുടർന്നുണ്ടായ കനത്ത മഴ, കാറ്റ് എന്നിവയിലൂടെ ഏലം കൃഷിയുടെ ഗുണനിലവാരത്തിലുണ്ടായ പ്രതിസന്ധികളെ സമീകൃത പോഷകാഹാര പദ്ധതിയിലൂടെ അതിജീവിച്ചെന്നു യാര ഇന്ത്യ.
പ്രീമിയം ഗുണനിലവാരമുള്ള ഏലത്തിന്റെ ഉത്പാദനം സാധ്യമാക്കിയ പദ്ധതി, കര്‍ഷകര്‍ക്ക് ലോകവിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കിയെന്നും അധികൃതർ പറഞ്ഞു.
ഏലചെടികളുടെ വളര്‍ച്ച മുരടിക്കുകയും പൂക്കള്‍ അടര്‍ന്നുവീഴുകയും വിളയുടെ ഗുണനിലവാരം തകരുകയും ചെയ്ത അവസ്ഥയില്‍, യാര വിറ്റ സിൻട്രാക്, യാര വിറ്റ ബോർട്രാക് തുടങ്ങിയ സമീകൃത പ്രയോഗങ്ങളിലൂടെ മണ്ണിലെ പോഷകങ്ങളുടെ അഭാവം പരിഹരിക്കാനായി.
യാര വിറ്റ സ്റ്റോപ്പിറ്റ് ഉപയോഗിച്ച് കീട രോഗബാധകൾ നിയന്ത്രിക്കുകയും ചെയ്തെന്നും അധികൃതർ അവകാശപ്പെട്ടു. സമീകൃത പോഷകാഹാര പദ്ധതിയിലൂടെ ഇടുക്കിയിലെ കർഷകര്‍ക്ക് ഏക്കറിനു 25-35 കിലോഗ്രാം അധിക വിളവ് ലഭിച്ചു.
സുസ്ഥിരവും നൂതനവുമായ കൃഷിരീതികളിൽ ചുവടുറപ്പിക്കാൻ ഇതിലൂടെ കർഷകർക്കു സാധിച്ചെന്നും യാര ഇന്ത്യ അധികൃതർ വ്യക്തമാക്കി.