കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി ആറിന്
Thursday, January 30, 2025 10:56 PM IST
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകർഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കും.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കെഎസ്ഐഡിസിയുടെ സഹകരണത്തോടെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പ്രസംഗിക്കും.