സൗത്ത് ഇന്ത്യൻ ബാങ്ക് 96 ഡെബിറ്റ് കാർഡ് ഓഫറുകൾ അവതരിപ്പിച്ചു
Thursday, January 30, 2025 3:17 AM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96-ാം വാർഷികത്തോടനുബന്ധിച്ച് ‘96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ കാമ്പയിൻ അവതരിപ്പിച്ചു.
ആമസോൺ, സൊമാറ്റോ, മേക്ക് മൈ ട്രിപ്, ക്രോമ, ലുലു, ഈസിഡിന്നർ, ബുക്ക് മൈ ഷോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിൽനിന്നും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കും.
ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശാഖകളിലും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. 1929ൽ തൃശൂരിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ചത്.