കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പേ​​​ഷ്യ​​​ന്‍റ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ആ​​​ക്സ​​​സ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് ഓ​​​ഫ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ൻ (പി​​​എ​​​സ്എ​​​ഐ​​​ഐ​​​എ​​​ഫ്) ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.‌

ആ​​​രോ​​​ഗ്യ​​സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വി​​​ശ്വാ​​​സ്യ​​​ത​​​യും ഫ​​​ല​​​പ്രാ​​​പ്തി​​​യും തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തും രോ​​​ഗി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി സൃ​​ഷ്‌​​ടി​​​ച്ചേ​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന റീ​​​ഫ​​​ർ​​ബി​​​ഷ് ചെ​​​യ്ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​തി​​​യാ​​​യ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളോ അ​​​നു​​​മ​​​തി​​​യോ നേ​​​ടാ​​​തെ​​​യാ​​​ണ് ഇ​​​ത് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ഫൗ​​​ണ്ടേ​​​ഷ​​​ൻ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.