കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​രാ​​​ശ​​​രി ജി​​​ഡി​​​പി വ​​​ള​​​ര്‍​ച്ച ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ലെ 11.8 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 11.2 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​യി നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ (എ​​​ന്‍​എ​​​സ്ഇ) വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. 21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ബ​​​ജ​​​റ്റു​​​ക​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്താ​​​ണ എ​​​ന്‍​എ​​​സ്ഇ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ത് 0.6 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ങ്കി​​​ല്‍ മി​​​സോ​​​റ​​​മി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ 22.1 ശ​​​ത​​​മാ​​​ന​​​മാ​​​ണ് എ​​​ന്ന​​രീ​​​തി​​​യി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വ്യ​​​ത്യാ​​​സ​​​മാ​​​ണു വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​ള്ള​​​ത്. റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ 10.6 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല​​​ധ​​​ന ചെ​​​ല​​​വു​​​ക​​​ള്‍ മൂ​​​ന്നു വ​​​ര്‍​ഷം ശ​​​ക്ത​​​മാ​​​യി ഉ​​​യ​​​ര്‍​ന്ന​​ശേ​​​ഷം 2025 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ മി​​​ത​​​മാ​​​യ തോ​​​തി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

പ​​​ഞ്ചാ​​​ബ്, കേ​​​ര​​​ളം, ഹി​​​മാ​​​ച​​​ല്‍പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 35 ശ​​​ത​​​മാ​​​നം 2025 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ലെ വി​​​വി​​​ധ ചെ​​​ല​​​വു​​​ക​​​ള്‍​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.