തൃ​​​ശൂ​​​ർ: മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലേ​​​ക്കു പു​​​തി​​​യ കാ​​​ൽ​​​വ​​​യ്പു​​​മാ​​​യി ബോ​​​ചെ. ബോ​​​ചെ സി​​​നി​​​മാ​​​നി​​​യ എ​​​ന്ന ബാ​​​ന​​​റി​​​ലാ​​​ണ് ബോ​​​ചെ സി​​​നി​​​മാ​​​നി​​​ർ​​​മാ​​​ണ​​​രം​​​ഗ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ക​​​ഥ​​​യാ​​​ണ് ആ​​​ദ്യം സി​​​നി​​​മ​​​യാ​​​വു​​​ന്ന​​​ത്.

സി​​​നി​​​മ​​​യു​​​ടെ അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ​​​ത്തേ​​​തു ബി​​​ഗ് ബ​​​ജ​​​റ്റ് സി​​​നി​​​മ​​​യാ​​​ണെ​​​ന്നു ബോ​​​ചെ അ​​​റി​​​യി​​​ച്ചു. സി​​​നി​​​മ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ലാ​​​ഭ​​​ത്തി​​​ന്‍റെ ഒ​​​രു പ​​​ങ്ക് മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല നി​​​വാ​​​സി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.


നി​​​ര​​​വ​​​ധി തി​​​ര​​​ക്ക​​​ഥ​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ സി​​​നി​​​മ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ബോ​​​ചെ സി​​​നി​​​മാ​​​നി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​റ​​​പ്പി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ൾ എ​​​ല്ലാ സി​​​നി​​​മാ​​​പ്രേ​​​മി​​​ക​​​ൾ​​​ക്കും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു തൃ​​​ശൂ​​​രി​​​ൽ ന​​​ട​​ത്തി​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബോ​​​ചെ അ​​​റി​​​യി​​​ച്ചു.