കൊ​​​ച്ചി: ആ​​​സ്റ്റ​​​ർ ഡി​​​എം ഹെ​​​ൽ​​​ത്ത്‌​​​കെ​​​യ​​​റി​​​ന്‍റെ വ​​​രു​​​മാ​​​നം സെ​​​പ്റ്റം​​​ബ‌​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ 16 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1086 കോ​​​ടി​​​യാ​​​യി.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ​സെ​​​പ്റ്റം​​​ബ​​​ർ പാ​​​ദ​​​ത്തി​​​ൽ 934 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​നം. അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2088 കോ​​​ടി രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ​ സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ർ​​​ധ വാ​​​ർ​​​ഷി​​​ക​​വ​​​രു​​​മാ​​​നം 1772 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

2024 സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ 16.1 ശ​​​ത​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന മാ‌​​​ർ​​​ജി​​​ൻ ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷം 19.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. നി​​​കു​​​തി, പ​​​ലി​​​ശ തു​​​ട​​​ങ്ങി ബാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു മു​​​മ്പു​​​ള്ള ലാ​​​ഭം 48 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 233 കോ​​​ടി രൂ​​​പ​​​യാ​​​യി.


2027 സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തു 6800 കി​​​ട​​​ക്ക​​​ക​​​ൾ എ​​​ന്ന​​​ത് മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ആ​​​സ്റ്റ​​​ർ ഡി​​​എം ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ പ​​​റ​​​ഞ്ഞു.