കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും റി​​ക്കാ​​ര്‍ഡിൽ. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 7,300 രൂ​​പ​​യും പ​​വ​​ന് 58,400 രൂ​​പ​​യു​​മാ​​യി. സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡാ​​ണി​​ത്. ക​​ഴി​​ഞ്ഞ 18ലെ ​​ബോ​​ര്‍ഡ് റേ​​റ്റാ​​യ ഗ്രാ​​മി​​ന് 7,280 രൂ​​പ​​യും പ​​വ​​ന് 58,240 രൂ​​പയും എ​​ന്ന റി​​ക്കാ​​ര്‍ഡ് വി​​ല​​യാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ക്ക​​പ്പെ​​ട്ട​​ത്.

നി​​ല​​വി​​ലെ വി​​ല​​യ​​നു​​സ​​രി​​ച്ച് ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണി​​ക്കൂ​​ലി​​യാ​​യ അ​​ഞ്ചു ശ​​ത​​മാ​​ന​​വും മൂ​​ന്നു ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യും എ​​ച്ച്‌​​യു​​ഐ​​ഡി ചാ​​ര്‍ജും ചേ​​ര്‍ത്താ​​ല്‍ ഒ​​രു പ​​വ​​ന്‍ സ്വ​​ര്‍ണം വാ​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ 63,350 രൂ​​പ വ​​രും. 18 കാ​​ര​​റ്റ് സ്വ​​ര്‍ണം ഗ്രാ​​മി​​ന് 6,025 രൂ​​പ​​യാ​​യി. 24 കാ​​ര​​റ്റ് ത​​ങ്ക​​ക്ക​​ട്ടി​​യു​​ടെ ബാ​​ങ്ക് നി​​ര​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 81 ല​​ക്ഷം രൂ​​പ ക​​ട​​ന്നു.


പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല എ​​ല്ലാ പ്ര​​വ​​ച​​ന​​ങ്ങ​​ളും ക​​ട​​ന്നു മു​​ന്നേ​​റു​​ക​​യാ​​ണ്. അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ്വ​​ര്‍ണ​​വി​​ല​​യെ സ്വാ​​ധീ​​നി​​ക്കു​​ന്നു​​ണ്ട്. ന​​വം​​ബ​​ര്‍ അ​​ഞ്ചി​​നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

വി​​ല വീ​​ണ്ടും ഉ​​യ​​രു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് വ​​രു​​ന്ന​​തെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ എ​​സ്.​​അ​​ബ്‌​​ദു​​ൾ നാ​​സ​​ര്‍ പ​​റ​​ഞ്ഞു. സ്വ​​ര്‍ണ​​ത്തി​​ന്‍റെ വി​​ല​​ക്ക​​യ​​റ്റം മൂ​​ലം പ​​ഴ​​യ സ്വ​​ര്‍ണം വി​​റ്റ​​ഴി​​ക്ക​​ല്‍ പ്ര​​വ​​ണ​​ത കൂ​​ടു​​ത​​ലാ​​യി​​ട്ടു​​ണ്ട്.