തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ സ്ത്രീ ​​​പ്രാ​​​തി​​​നി​​​ധ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ളം ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ്ത്രീ​​​സൗ​​​ഹാ​​​ർ​​​ദ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി ആ​​​ഗോ​​​ള ശ്ര​​​ദ്ധ​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ൻ സൊ​​​സൈ​​​റ്റി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

യു​​​എ​​​ൻ വി​​​മ​​​നി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള ഗ്ലോ​​​ബ​​​ൽ വി​​​മ​​​ൻ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ണ്‍ റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ആ​​​ൻ​​​ഡ് ജെ​​​ൻ​​​ഡ​​​ർ ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് ടൂ​​​റി​​​സം ന​​​വം​​​ബ​​​ർ 30, ഡി​​​സം​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ മൂ​​​ന്നാ​​​റി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക.


കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന സ്ത്രീ​​​സൗ​​​ഹാ​​​ർ​​​ദ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ സൃ​​​ഷ്ടി​​​ക്കു​​​ക, പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കു​​​ക, മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മാ​​​തൃ​​​ക​​​ക​​​ൾ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക, അ​​​നു​​​യോ​​​ജ്യ​​​മാ​​​യ മാ​​​തൃ​​​ക​​​ക​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.