മുംബൈ: ശീ​​ത​​ള പാ​​നീ​​യ വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം ശ​​ക്തി​​യാ​​ർ​​ജി​​ക്കു​​ന്നു. ഈ ​​രം​​ഗ​​ത്ത് നി​​ല​​വി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന പെ​​പ്സി​​യും കൊ​​ക്ക​​കോ​​ള​​യും വ​​ലി​​യ വി​​ല​​ക്കുറ​​വി​​ൽ പ്രാ​​ദേ​​ശി​​ക ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളി​​ലാ​​ണ്.

റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോഡക്‌ട്സി​​ന്‍റെ കാംപ കോ​​ള വി​​പ​​ണി വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​നെ നേ​​രി​​ടാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ഇ​​രു ക​​ന്പ​​നി​​ക​​ളും. പെ​​പ്സി​​യും കൊ​​ക്ക​​കോ​​ള​​യും ത​​ങ്ങ​​ളു​​ടെ മു​​ഖ്യ​​ധാ​​രാ ഉ​​ത്്പ​​ന്ന​​ങ്ങ​​ളേ​​ക്കാ​​ൾ 15 മു​​ത​​ൽ 20 ശ​​ത​​മാ​​നം വി​​ല​​ക്കു​​റ​​വി​​ലാ​​യി​​രി​​ക്കും പ്രാ​​ദേ​​ശി​​ക ഉ​​ത്്പ​​ന്ന​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ക.

പ്ര​​ധാ​​ന ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ വി​​ല​​യി​​ൽ വ്യ​​ത്യാ​​സം വ​​രു​​ത്താ​​തെ വി​​ല​​കു​​റ​​ഞ്ഞ ഉത്പന്ന​​ങ്ങ​​ളോ ബി-​​ബ്രാ​​ൻ​​ഡു​​ക​​ളോ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള​​ള നീ​​ക്ക​​ങ്ങ​​ളാ​​ണ് ആ​​ഗോ​​ള കോ​​ള ഭീ​​മ​​ൻ​​മാ​​ർ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

തി​​രി​​ച്ചു​​ന​​ൽ​​കാ​​വു​​ന്ന ഗ്ലാ​​സ് ബോ​​ട്ടി​​ലു​​ക​​ളി​​ൽ 10 രൂ​​പ​​യ്ക്ക് കോ​​ള​​ക​​ൾ വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കാ​​നും ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്നു, പ്ര​​ത്യേ​​കി​​ച്ച് ര​​ണ്ടാം നി​​ര മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ. കൂ​​ടു​​ത​​ൽ പ്രാ​​ദേ​​ശി​​ക ബ്രാ​​ൻ​​ഡു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ കൊ​​ക്ക​​കോ​​ള ഒ​​രു​​ങ്ങു​​ന്ന​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള കൊ​​ക്ക​​കോ​​ള​​യു​​ടെ ഒ​​രു ബ്രാ​​ൻ​​ഡാ​​ണ് റിം​​സിം ജീ​​ര. അ​​ത് ഹ്ര​​സ്വ​​കാ​​ല​​ത്തേ​​ക്ക് പ​​രി​​മി​​ത​​മാ​​യ അ​​ള​​വി​​ൽ മാ​​ത്രം വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ആ​​രം​​ഭി​​ച്ച​​താ​​ണ്. ഈ ​​ബ്രാ​​ൻ​​ഡ് വ​​ലി​​യ തോ​​തി​​ൽ തി​​രി​​ച്ചെ​​ത്തി​​ക്കു​​ന്ന​​തി​​നും ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.
2022ൽ ​​കാം​​പ കോ​​ള​​യെ റി​​ല​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2023ൽ ​​ക​​ന്പ​​നി കാം​​പ കോ​​ള വീ​​ണ്ടും വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു.

പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​യും വി​​ല​​യും


ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള കാ​​ളി എ​​യ​​റേ​​റ്റ​​ഡ് വാ​​ട്ട​​ർ വ​​ർ​​ക്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ബോ​​വോ​​ണ്ടോ ശീ​​ത​​ള​​പാ​​നീ​​യ​​ങ്ങ​​ളും രാ​​ജ​​സ്ഥാ​​ൻ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജ​​യ​​ന്തി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ ജ​​യ​​ന്തി കോ​​ള, ലെ​​മോ​​ണ്ട, ആ​​പ്പ് ലി​​സ് തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​ണ് ശീ​​ത​​ള പാ​​നീ​​യ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ പ്രാ​​ദേ​​ശി​​ക ബ്രാ​​ൻ​​ഡു​​ക​​ൾ. കാ​​ശ്മീ​​ര, ജി​​ൻ​​ലിം, ലെ​​മീ, റ​​ണ്ണ​​ർ ബ്രാ​​ൻ​​ഡു​​ക​​ൾ വി​​ൽ​​ക്കു​​ന്ന ഗു​​ജ​​റാ​​ത്തി​​ലെ സോ​​സ്യോ ഹ​​ജൂ​​രി ബി​​വ​​റേ​​ജ​​സ് എ​​ന്ന മ​​റ്റൊ​​രു പ്ര​​മു​​ഖ പ്രാ​​ദേ​​ശി​​ക ക​​ന്പ​​നി​​യി​​ൽ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​റി​​ന് 50 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യാ​​ണു​​ള്ള​​ത്.

കൊ​​ക്ക​​കോ​​ള​​യും പെ​​പ്സി​​കോ​​യും 250 മി​​ല്ലി​​യു​​ടെ ശീ​​ത​​ള പാ​​നീ​​യ കു​​പ്പി​​ക​​ൾ 20 രൂ​​പ​​യ്ക്കാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ കാ​​ന്പ കോ​​ള 200 മി​​ല്ലി ലി​​റ്റ​​റി​​ന് 10 രൂ​​പ​​യ്ക്കാ​​ണ് വി​​ൽ​​പ്പ​​ന​​യ്ക്ക് എ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 500 മി​​ല്ലി​​യു​​ടെ കു​​പ്പി​​യു​​ടെ കോ​​ക്കി​​ന് 30 രൂ​​പ​​യും പെ​​പ്സി​​ക്ക് 40 രൂ​​പ​​യു​​മാ​​ണ് വി​​ല. കാ​​ന്പ​​യു​​ടെ 500 മി​​ല്ലി​​ക്ക് 20 രൂ​​പ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നി​​ല​​വി​​ൽ പ്ര​​ധാ​​ന ഉത്പന്ന​​ങ്ങ​​ൾ​​ക്ക് പെ​​പ്സി​​യും കൊ​​ക്ക​​കോ​​ള​​യും വി​​ല​​ക്കുറ​​വൊ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

വില്പന തന്ത്രങ്ങൾ

പ്രാ​​ദേ​​ശി​​ക റീ​​ട്ടെ​​യി​​ല​​ർ​​മാ​​ർ​​ക്ക് കാ​​ര്യ​​മാ​​യ പ്ര​​മോ​​ഷ​​നു​​ക​​ൾ ന​​ൽ​​കാ​​നും ഇ​​രു ക​​ന്പ​​നി​​ക​​ളും ഒ​​രു​​ങ്ങു​​ക​​യാ​​ണ്. റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ വി​​ത​​ര​​ണ​​ക്കാ​​ർ​​ക്ക് 6-8 ശ​​ത​​മാ​​നം മാ​​ർ​​ജി​​നാ​​ണ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ മ​​റ്റ് ശീ​​ത​​ള​​പാ​​നീ​​യ ക​​ന്പ​​നി​​ക​​ൾ 3.5-5 ശ​​ത​​മാ​​നം മാ​​ർ​​ജി​​നാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഈ ​​വ്യ​​ത്യാ​​സം റീ​​ട്ടെ​​യ്ൽ വ്യാ​​പാ​​രി​​ക​​ൾ​​ക്കു കാം​​പ​​യി​​ലു​​ള്ള താ​​ത്പ​​ര്യം ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.