കാ​റ്റി​ന് അ​നു​സൃ​ത​മാ​യി ക​പ്പ​ലി​ന്‍റെ ദി​ശ​മാ​റ്റു​ന്ന​തി​ൽ വി​ദേ​ശ​ഫ​ണ്ടു​ക​ൾ കൈ​വ​രി​ച്ച വി​ജ​യം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വാ​ര​ത്തി​ലും അ​വ​ർ​ക്ക് നേ​ട്ടം​പ​ക​ർ​ന്നു. നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്സ്‌ സെ​റ്റി​ൽ​മെ​ന്‍റി​നു മു​ന്നോ​ടി​യാ​യു​ള്ള ചാ​ഞ്ചാ​ട്ട​വും ചൊ​വ്വാ​ഴ്ച്ച രാ​മ​ക്ഷേ​ത്ര വി​ഷ​യ​വും വി​പ​ണി ആ​ഘോ​ഷ​മാ​ക്കി​യി​ട്ടും നി​ഫ്റ്റി 109 പോ​യി​ന്‍റും സെ​ൻ​സെ​ക്സ് 486 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്. ബ​ജ​റ്റ്പ്ര​ഖ്യാ​പ​നം ഓ​ഹ​രി സൂ​ചി​ക​യെ വീ​ണ്ടും ഉ​ഴു​തു മ​റി​ക്കാം.

വി​ദേ​ശ ഓ​പ​റേ​റ്റ​ർ​മാ​ർ വി​ൽ​പ്പ​ന​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി, മൊ​ത്തം 12,194.38 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത ഒ​ഴി​വാ​ക്കി. ജ​നു​വ​രി​യി​ൽ ഇ​തി​ന​കം 42,349 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ആ​ഭ്യ​ന്ത​ര​ഫ​ണ്ടു​ക​ൾ 9701.96 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി, ഈ ​മാ​സം അ​വ​ർ 19,976 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു.

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 82.11 ലാ​ണ്. ഫെ​ഡ് റി​സ​ർ​വി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഡോ​ള​റി​ൽ ച​ല​ന​മു​ള​വാ​ക്കി​യാ​ൽ അ​ത് രൂ​പ​യി​ൽ പ്ര​തി​ഫ​ലി​ക്കും. മൂ​ല്യം 82.90-83.34 ടാ​ർ​ജ​റ്റി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്കാം.

അ​മേ​രി​ക്ക വാ​ര​മ​ധ്യം വാ​യ്പ്പാ അ​വ​ലോ​ക​ന​ത്തി​ന് ഒ​ത്തുചേ​രും. പ​ലി​ശ​നി​ര​ക്ക് ഇ​ത്ത​വ​ണ കു​റ​യ്ക്കി​ല്ലെ​ങ്കി​ലും ഭ​വ​ന​വാ​യ്പ​യി​ലെ മു​ന്നേ​റ്റം ഉ​ണ​ർ​വി​ന്‍റെ സൂ​ച​ന​യാ​ണ്, മാ​ർ​ച്ച് യോ​ഗ​ത്തി​ൽ ഇ​ള​വി​ന് സാ​ധ്യ​ത. ഭ​വ​ന​വി​ൽ​പ്പ​ന 2020 ജൂ​ണി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലാ​ണ്. ഡൗ​ജോ​ൺ​സ്‌ സൂ​ചി​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലോ​സിം​ഗി​ലാ​ണ്.

യൂ​റോ​പ്യ​ൻ കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ ഏ​പ്രി​ലി​ന് മു​ന്നേ കു​റ​യ്ക്കും. അ​നു​കൂ​ല വാ​ർ​ത്ത​ക​ളി​ൽ യൂ​റോ​പ്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്സു​ക​ൾ ഒ​ക്ടോ​ബ​റി​ന് ശേ​ഷം ആ​ദ്യ​മാ​യി മൂ​ന്നു ശ​ത​മാ​നം പ്ര​തി​വാ​ര നേ​ട്ട​ത്തി​ൽ. സാ​മ്പ​ത്തി​ക​രം​ഗ​ത്തെ ച​ല​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​പ്പെ​ക്കും, ഒ​പ്പെ​ക്ക് പ്ല​സും ക്രൂ​ഡ്ഓ​യി​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ൽ. ക്രൂ​ഡ് വാ​രാ​ന്ത്യം 78 ഡോ​ള​റി​ലാ​ണ്. പു​തി​യ സാ​ഹച​ര്യ​ത്തി​ൽ 82 ഡോ​ള​റി​ലെ ആ​ദ്യ ത​ട​സം ഫെ​ബ്രു​വ​രി​യി​ൽ മ​റി​ക​ട​ന്നാ​ൽ 90.70 വ​രെ എ​ണ്ണ​വി​ല ഉ​യ​രാം.

നി​ഫ്റ്റി 21,571ൽ ​നി​ന്നും 21,729 ലേ​യ്ക്ക് ആ​ദ്യ​ദി​നം മു​ന്നേ​റി​യ അ​വ​സ​ര​ത്തി​ൽ വി​ൽ​പ്പ​ന സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​യ​തോ​ടെ 21,202ലെ ​സ​പ്പോ​ർ​ട്ട് ത​ക​ർ​ത്ത് 21,137 ലേ​യ്ക്ക് ഇ​ടി​ഞ്ഞെങ്കി​ലും ക്ലോ​സിം​ഗി​ൽ 21,352 പോ​യി​ന്‍റി​ലാ​ണ്. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക് നി​ഫ്റ്റി​യെ 21,675ലേ​യ്ക്കും തു​ട​ർ​ന്ന് 21,998ലേ​യ്ക്കും ഉ​യ​ർ​ത്താ​നാ​വും. വി​ൽ​പ്പ​ന സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യാ​ൽ 21,083 ലേ​യ്ക്കും തു​ട​ർ​ന്ന് 20,814 ലേ​യ്ക്കും ത​ള​രാം.


നി​ഫ്റ്റി​യു​ടെ മ​റ്റ് സാ​ങ്കേ​തി​ക​ച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ സൂ​പ്പ​ർ​ട്ര​ന്‍റ്, പാ​രാ​ബോ​ളി​ക്ക് എ​സ്ഏ​ആ​ർ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ലം. എം​ഏ​സി​ഡി ബു​ള്ളി​ഷെ​ങ്കി​ലും റി​വേ​ഴ്സ്റാ​ലി തു​ട​രു​ന്നു. അ​തേ​സ​മ​യം ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്ക്, സ്റ്റോ​ക്കാ​സ്റ്റി​ക്ക് ആ​ർ​എ​സ്ഐ തു​ട​ങ്ങി​യ​വ ഓ​വ​ർ ബ്രോ​ട്ടി​ൽ​നി​ന്നും ഓ​വ​ർ സോ​ൾ​ഡാ​യ​ത് മു​ന്നി​ലു​ള്ള​ദി​വ​സ​ങ്ങ​ളി​ൽ ത​ക​ർ​ച്ച​യു​ടെ​ആ​ക്കം ത​ട​യാം. ദീ​ർ​ഘ​കാ​ല വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ വി​ല​യി​രു​ത്തി​യാ​ൽ 20,000 -19,500ലേ​ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ ഫ​ണ്ടു​ക​ൾ ശ​ക്ത​മാ​യ വാ​ങ്ങ​ലി​ന് അ​വ​സ​ര​മാ​ക്കും.

ന​വം​ബ​ർ ആ​ദ്യം ബു​ള്ളി​ഷാ​യ ഫ്യൂ​ച​ർ മാ​ർ​ക്ക​റ്റി​ൽ ജ​നു​വ​രി ര​ണ്ടാം പ​കു​തി​യി​ലാ​ണ് ക​ര​ടി​ക്കൂ​ട്ടം നു​ഴ​ഞ്ഞു​ക​യ​റി​യ​ത്. ഫെ​ബ്രു​വ​രി നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്സി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്തൊ​ട്ട് മു​ൻ​വാ​രം155 ല​ക്ഷ​ത്തി​ൽ​നി​ന്നും180.8 ല​ക്ഷ​മാ​യി. ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലെ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഫ്യൂ​ച്ച​റി​ന് സ​പ്പോ​ർ​ട്ട്21,300-21,175 റേ​ഞ്ചി​ലാ​ണ്. ഫ്യൂ​ച​ർ മാ​ർ​ക്ക​റ്റ് സെ​യ്‌​ലി ചാ​ർ​ട്ടി​ൽ ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ.

സെ​ൻ​സെ​ക്സ് 70,000ലെ ​നി​ർ​ണാ​യ​ക താ​ങ്ങ് ത​ക​ർ​ച്ച​യി​ൽ കാ​ത്തു​സൂ​ക്ഷി​ച്ച​ത് നി​ക്ഷേ​പ​ക​രി​ൽ പ്ര​തീ​ക്ഷ പ​ക​ർ​ന്നു. സൂ​ചി​ക 71,683ൽ​നി​ന്നും 71,964 പോ​യി​ന്‍റ് വ​രെ ഉ​യ​ർ​ന്ന​ശേ​ഷ​മു​ള്ള ത​ക​ർ​ച്ച​യി​ൽ 70,001 വ​രെ ഇ​ടി​ഞ്ഞെങ്കി​ലും വ്യാ​പാ​രാ​ന്ത്യം 70,700ലാ​ണ്. ഈ​വാ​രം 69,812 ലെ ​താ​ങ്ങ് നി​ല​നി​ർ​ത്തി 71,775ലേ​യ്ക്ക് ഉ​യ​രാ​ൻ ശ്ര​മി​ക്കാം. മു​ന്നേ​റാ​നാ​യി​ല്ലെ​ങ്കി​ൽ 68,925ലേ​യ്ക്ക് സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണം ന​ട​ത്തും.

ആ​ഗോ​ള സ്വ​ർ​ണ​വി​ല 2029 ഡോ​ള​റി​ൽ​നി​ന്നും 2002 ഡോ​ള​റി​ലേ​യ്ക്ക് ഇ​ടി​ഞ്ഞ​ശേ​ഷം 2018ലാ​ണ്. പ്ര​തി​ദി​ന ചാ​ർ​ട്ടി​ൽ സ്വ​ർ​ണ​ത്തി​ന്1980 ഡോ​ള​റി​ൽ താ​ങ്ങു​ണ്ട്, ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രേയു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​യാ​ൽ 2064 ഡോ​ള​റി​ലേ​യ്ക്ക് മ​ഞ്ഞ​ലോ​ഹം തി​ള​ങ്ങാം.