നിസാൻ മാഗ്നൈറ്റിന് റിക്കാർഡ് വില്പന നേട്ടം
Friday, April 4, 2025 12:56 AM IST
കൊച്ചി: 2024-25 സാമ്പത്തികവർഷത്തിൽ 99,000ലധികം യൂണിറ്റുകളുടെ സംയോജിത വില്പന നേടി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കയറ്റുമതി, ആഭ്യന്തര വിപണികളിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ വർഷത്തെ സംയോജിത വില്പനയാണിത്.
പുതിയ നിസാൻ മാഗ്നൈറ്റ് റൈറ്റ്-ഹാൻഡ് ഡ്രൈവ് (ആർഎച്ച്ഡി), ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽഎച്ച്ഡി) എന്നീ ഇരുവകഭേദങ്ങളിൽ 65ലേറെ രാജ്യങ്ങളിലേക്കായി 71,000 ലധികം യൂണിറ്റുകൾ കയറ്റുമതി നേടാനായെന്നും അധികൃതർ പറഞ്ഞു.