ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ ഇനി മലപ്പുറത്തും
Saturday, April 5, 2025 1:37 AM IST
മലപ്പുറം: കേൾവി-സംസാര മേഖലയിൽ 17 വർഷമായി തളിപ്പറന്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ 15-ാമത്തെ ഷോറൂം മലപ്പുറത്ത്.
മലപ്പുറം കോട്ടപ്പടിയിലുള്ള മെഡിമാളിൽ ഏഴിന് വൈകുന്നേരം നാലിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി, കോഴിക്കോട്, തലശേരി, കണ്ണൂർ, തളിപ്പറന്പ്, പഴയങ്ങാടി, പിലാത്തറ, പയ്യന്നൂർ, കാഞ്ഞങ്ങാട്, ശിവമോഗ, സാഗര, ബംഗളൂരു എന്നിവിടങ്ങളിൽ നിലവിൽ ശ്രവണയ്ക്ക് ബ്രാഞ്ചുകളുണ്ട്.
കേൾവി പരിശോധന, നവജാത ശിശുക്കൾക്കുള്ള കേൾവി പരിശോധന, ഇന്റർനാഷണൽ ബ്രാൻഡ് ശ്രവണസഹായികൾ, എല്ലാവിധ ശ്രവണ സഹായികളുടെയും പ്രോഗ്രാമിംഗ്, റിപ്പയർ, സർവീസ്, അനുബന്ധ ഘടകങ്ങൾ, ബാറ്ററികൾ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
കേൾവിക്കുറവ് മൂലമുണ്ടാകുന്ന സംസാരവൈകല്യം, വിക്ക്, ഓട്ടിസം, പഠനവൈകല്യം തുടങ്ങിയ വിവിധ തരത്തിലുള്ള സംസാര വൈകല്യങ്ങൾക്ക് വിദഗ്ധ സ്പീച്ച് തെറാപ്പിസ്റ്റ് സ്പീച്ച് തെറാപ്പിയിലൂടെ പരിഹാരം നൽകുന്നു.