വണ്ടർലാ 25 -ാം വർഷത്തിൽ
Saturday, April 5, 2025 1:37 AM IST
കൊച്ചി: രാജ്യത്തെ മുൻനിര അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് 25-ാം വാർഷികം ആഘോഷിച്ചു. കൊച്ചിയിലെ വണ്ടർലാ പാർക്കിൽ നടന്ന ചടങ്ങുകളോടനുബന്ധിച്ച് വിപുലീകരണത്തിനുള്ള പുതിയ പദ്ധതികൾ അവതരിപ്പിച്ചു.
ചെന്നൈയിൽ പുതിയ പാർക്കിന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. കേരളത്തിൽ ആദ്യത്തെ ബൻജീ ജന്പിഗ് ടവർ സ്ഥാപിക്കും. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന നൈറ്റ് പാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
26ന്, ‘തരംഗം’എന്നപേരിൽ നടക്കുന്ന മെഗാ ആനിവേഴ്സറി സംഗീതപരിപാടിയിൽ വേടൻ, മസാല കോഫീ, ഗബ്രി, ശങ്ക ട്രൈബ് തുടങ്ങിയ ബാൻഡുകളും ഗായകരും പങ്കെടുക്കും.
മേയ് ഒന്നു മുതൽ നാലു വരെയാണ് നൈറ്റ് കാർണിവൽ. പ്രകാശവിന്യാസങ്ങളുടെയും വിനോദത്തിന്റെയും ആഘോഷദിനങ്ങളിൽ ഫയർ ഷോ, ജഗ്ളിംഗ്, മാജിക് തുടങ്ങി നിരവധി പരിപാടികൾ നടത്തും.
ആഘോഷങ്ങളുടെ ഭാഗമായുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് സ്മാർട്ട് ടിവികൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളുണ്ട്. എല്ലാദിവസവും പൂളിനരികെ ഡിജെ പാർട്ടിയും ഉണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനുമൊപ്പം ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 250 പേർക്കാണു സൗജന്യ ടിക്കറ്റ് ലഭിക്കുക.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘വണ്ടർ ലാബ്സ്’ എന്ന പദ്ധതിയിലൂടെ 25 സർക്കാർ-അർധസർക്കാർ സ്കൂളുകളിൽ സയൻസ് ലാബുകൾ സ്ഥാപിക്കും.
വണ്ടർലായുടെ 25 വർഷം നീണ്ട ചരിത്രം വിളിച്ചറിയിക്കുന്ന പ്രത്യേക ഇൻസ്റ്റലേഷനും സജ്ജമാക്കിയിട്ടുണ്ട്. 2000ൽ വീഗാലാൻഡ് എന്നപേരിൽ പാർക്ക് സ്ഥാപിതമായതുമുതൽ ഇതുവരെയുള്ള ചരിത്രം ‘വണ്ടർ വോൾ ഓഫ് ഫെയിം’എന്ന ഈ ഇന്ററാക്ടീവ് പ്രദർശനത്തിൽ കാണാം.
വണ്ടർലായുടെ എല്ലാ പാർക്കുകളിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകൾ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് https://bookings.wonderla.com/ സന്ദർശിക്കുക. ഫോൺ: 0484- 3514001, 75938 53107.