കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ന് എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക്, കോ​​ഴി​​ക്കോ​​ട് ഐ​​​ഐ​​​എ​​മ്മി​​ലെ ല​​​ബോ​​​റ​​​ട്ട​​​റി ഫോ​​​ർ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ, വെ​​​ഞ്ച്വ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ഓൺട്രപ്ര​​​ണ​​​ർ​​​ഷി​​​പ്പു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. സം​​​രം​​​ഭ​​​ക​​മേ​​​ഖ​​​ല വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തി​​​നും നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പ​​​ദ്ധ​​​തി.