ചെക്ക് റിപ്പബ്ലിക്കിൽ കത്തിയാക്രമണം; രണ്ടു വനിതകൾ മരിച്ചു
Friday, February 21, 2025 12:07 AM IST
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ടു വനിതകൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ പ്രാഗിൽനിന്നു നൂറു കിലോമീറ്റർ അകലെ ഹ്രാഡെക് ക്രാലോവ് നഗരത്തിലുണ്ടായ സംഭവത്തിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി ചെക്ക് പൗരനാണെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതകളെ പ്രതി ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.