മൗറീഷ്യസിൽ മുൻ പ്രധാനമന്ത്രി അറസ്റ്റിൽ
Monday, February 17, 2025 1:26 AM IST
പോർട്ട് ലൂയിസ്: മൗറീഷ്യസിലെ ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥിനെ പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതായി സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കമ്മീഷൻ അറിയിച്ചു.
നേരത്തേ പ്രവിന്ദിന്റെ വസതിയിലടക്കം നടത്തിയ പരിശോധനയിൽ 11.4 ലക്ഷം മൗറീഷ്യസ് രൂപ (24 ലക്ഷം ഡോളർ) കണ്ടെത്തിയിരുന്നു.
മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ അനിരുദ്ധ് ജഗന്നാഥിന്റെ മകനായ പ്രവിന്ദ് 2017 മുതൽ കഴിഞ്ഞ വർഷം നവംബർ വരെയാണു ഭരിച്ചത്. തുടർന്ന് പ്രധാനമന്ത്രിയായ നവീൻ രാംഗൂലം മുൻ സർക്കാരിന്റെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ കേന്ദ്രബാങ്ക് ഗവർണർ അറസ്റ്റിലായി.