ഗാസ ചർച്ച
Tuesday, February 18, 2025 1:04 AM IST
റിയാദ്: സൗദിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഗാസ മുഖ്യ ചർച്ചാവിഷയമാകും.
പലസ്തീനികളെ പുറത്താക്കി ഗാസയെ സുഖവാസ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്നു സൗദിയും മറ്റ് അറബ് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയ്ക്കായി സൗദിയുടെ നേതൃത്വത്തിൽ ബദൽ പദ്ധതി തയാറാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ സന്ദർശിച്ച് പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തിയശേഷമാണ് റൂബിയോ സൗദിയിലെത്തിയത്.
പലസ്തീൻ രാഷ്ട്രം രൂപവത്കൃതമാകാതെ ഇസ്രയേലുമായി സൗദി ബന്ധം സ്ഥാപിക്കില്ലെന്ന് മുഹമ്മദ് ബിൻ സൽമാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.