യുക്രെയ്നെ ഒഴിവാക്കിയുള്ള സമാധാന ധാരണ അംഗീകരിക്കില്ല: സെലൻസ്കി
Sunday, February 16, 2025 12:18 AM IST
മ്യൂണിക്: യുക്രെയ്ൻ വിഷയത്തിൽ യുക്രെയ്നെ പങ്കെടുപ്പിക്കാതെ ഉണ്ടാക്കുന്ന സമാധാന ധാരണ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻക്സി വ്യക്തമാക്കി. മ്യൂണിക്കിലെ സുരക്ഷാ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്പ് താനുമായി കൂടിക്കാഴ്ച നടത്തണം. മേയ് ഒന്പതിനു നടക്കുന്ന റഷ്യയുടെ വിക്ടറി ഡേ ആഘോഷത്തിന് ട്രംപിനെ ക്ഷണിക്കാനുള്ള സാധ്യതയുണ്ട്.
റഷ്യൻ ഭീഷണി നേരിടാൻ യൂറോപ്പ് സ്വന്തം സൈന്യം രൂപീകരിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപും പുടിനും ചർച്ച നടത്താൻ ധാരണയായ പശ്ചാത്തലത്തിലാണ് സെലൻസ്കി ഇക്കാര്യങ്ങൾ പറഞ്ഞത്.