ഗൂഗിളിനു പിഴയിട്ട് റഷ്യ
Tuesday, February 18, 2025 1:04 AM IST
മോസ്കോ: യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികർക്കു കീഴടങ്ങാനുള്ള നിർദേശങ്ങൾ നല്കുന്ന യുട്യൂബ് വീഡിയോയുടെ പേരിൽ ഗൂഗിൾ കന്പനിക്കു റഷ്യൻ കോടതി 38 ലക്ഷം റൂബിൾ (41,530 ഡോളർ) പിഴ വിധിച്ചു.
യുദ്ധവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ വീഡിയോകൾ നീക്കം ചെയ്യണമെന്നു യുട്യൂബ് അടക്കമുള്ള സ്ഥാപനങ്ങൾക്കു റഷ്യ നേരത്തേ നിർദേശം നല്കിയിരുന്നു.
സർക്കാർവിരുദ്ധ വീഡിയോകൾ ജനങ്ങൾ കാണുന്നതു തടയാനുള്ള നീക്കങ്ങളും റഷ്യ നടത്തിയിരുന്നു. അമേരിക്കയുടെ രാഷ്ട്രീയ ഉപകരണമാണ് ഗൂഗിൾ എന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ മുന്പ് ആരോപിച്ചിട്ടുണ്ട്.