കീത്ത് കെല്ലോഗ് യുക്രെയ്നിൽ
Thursday, February 20, 2025 1:20 AM IST
കീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ് ഇന്നലെ യുക്രെയ്നിലെത്തി. പ്രസിഡന്റ് സെലൻസ്കിയുമായി വിശദമായ ചർച്ച നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
യുഎസ്, റഷ്യൻ പ്രതിനിധികൾ ചൊവ്വാഴ്ച സൗദിയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കു തുടക്കമിട്ടതിനു പിന്നാലെയാണ് കെല്ലോഗിന്റെ സന്ദർശനം. പ്രസിഡന്റ് സെലൻസ്കി പറയുന്നതു കേൾക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെലൻസ്കിയുടെ നിർദേശങ്ങൾ ട്രംപിനെ അറിയിക്കും.