ബൊളീവിയയിൽ ബസപകടത്തിൽ 30 മരണം
Wednesday, February 19, 2025 1:21 AM IST
സാവോ പോളോ: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ബസപകടത്തിൽ 30 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ജില്ലയായ യൊക്കല്ലയിലെ പർവതമേഖലയിലായിരുന്നു അപകടം.
800 മീറ്റർ താഴ്ചയിലേക്കു ബസ് പതിക്കുകയായിരുന്നു. 14 പേർക്കു പരിക്കേറ്റു.
അമിതവേഗമായിരുന്നു അപകടകാരണമെന്നാണു നിഗമനം. ബൊളീവിയയിൽ റോഡപകടങ്ങൾ നിത്യ സംഭവമാണ്.