പാക്കിസ്ഥാനിൽ ഭീകരാക്രമണം; നാല് അർധസൈനികർ കൊല്ലപ്പെട്ടു
Wednesday, February 19, 2025 1:21 AM IST
പെഷവാർ: പാക്കിസ്ഥാനിലെ കുറാമിൽ ഭീകരാക്രമണത്തിൽ പാക് അർധസൈനിക വിഭാഗത്തിലെ നാലു ജവാൻമാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുറാം ജില്ലയിൽ ഒച്ചിത് പ്രദേശത്തായിരുന്നു സംഭവം. സൈനിക വാഹനവ്യൂഹത്തിനു നേരേ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.