സിസ്റ്റർ റാഫേൽ പെത്രിനി വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡന്റ്
Sunday, February 16, 2025 2:06 AM IST
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ കമ്മീഷൻ ഫോർ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെയും വത്തിക്കാൻ സിറ്റി ഗവർണറേറ്റിന്റെയും പ്രസിഡന്റായി ഇതാദ്യമായി ഒരു വനിതയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ യൂക്കരിസ്റ്റ് സന്യാസിനീസമൂഹാംഗമായ സിസ്റ്റർ റാഫേൽ പെത്രിനിയെയാണു വത്തിക്കാന്റെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതലയുള്ള സമുന്നത പദവിയിലേക്ക് ഉയർത്തിയത്.
മാർച്ച് ഒന്നിന് ചുമതലയേൽക്കും. കർദിനാൾ ഫെർണാണ്ടോ വെർഗെസ് അൽസാഗ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. സിസ്റ്റർ പെത്രിനി 2021 മുതൽ വത്തിക്കാൻ സിറ്റി ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു.