ധാതുവിഭവങ്ങൾ: അമേരിക്കൻ കരാറിൽ ഒപ്പുവയ്ക്കാൻ മടിച്ച് സെലൻസ്കി
Sunday, February 16, 2025 12:18 AM IST
കീവ്: യുക്രെയ്ന്റെ ധാതുവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം നല്കുന്ന കരാറിൽ ഒപ്പിടാൻ പ്രസിഡന്റ് സെലൻസ്കി വിസമ്മതിച്ചതായി റിപ്പോർട്ട്.
യുക്രെയ്ന് അമേരിക്ക സൈനികസഹായം നല്കുന്നതിനു പകരമായി യുക്രെയ്നിലെ അപൂർവ ധാതുവിഭവങ്ങൾ നല്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ പ്രതിനിധികൾ ഇതുസംബന്ധിച്ച് കരാർ തയാറാക്കി സെലൻസ്കിയോട് ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നത്രേ. യുക്രെയ്ന്റെ ധാതുവിഭവങ്ങളിൽ പാതിയിലും അമേരിക്കയ്ക്ക് അവകാശം ലഭ്യമാക്കുന്നതാണ് കരാർ.