ലാവ്റോവും റൂബിയോയും ഫോണിൽ ചർച്ച നടത്തി
Monday, February 17, 2025 1:26 AM IST
മോസ്കോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും ശനിയാഴ്ച ഫോണിൽ ചർച്ച നടത്തി.
പതിവായി ബന്ധം പുലർത്താൻ ഇരുവരും തീരുമാനിച്ചതായി റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉപരോധങ്ങൾ മൂലം തടസപ്പെട്ട അമേരിക്ക-റഷ്യ സഹകരണം വീണ്ടെടുക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.
സൗദിയിൽ നടക്കാൻ പോകുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ വിലയിരുത്താൻകൂടിയാണ് ഇരുവരും പതിവായി ബന്ധം പുലർത്താൻ തീരുമാനിച്ചത്.