പാക്കിസ്ഥാനിൽ 2.28 കോടി കുട്ടികൾ സ്കൂളിനു പുറത്ത്: പ്രധാനമന്ത്രി
Monday, January 13, 2025 12:58 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 2.28 കോടി കുട്ടികൾക്ക സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്.
മുസ്ലിം സമുദായങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഇസ്ലാമാബാദിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന് മുസ്ലിം പെൺകുട്ടികളുടെ മുന്നിൽ ഏറെ കടന്പകൾ നിലനിൽക്കുന്നതായി അദ്ദേഹം സമ്മതിച്ചു.
പാക് ജനസംഖ്യയുടെ പാതിയും സ്ത്രീകളാണ്. എന്നാൽ സ്ത്രീകളിലെ സാക്ഷരതാ നിരക്ക് 49 ശതമാനം മാത്രമാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ശോഭനമായ ഭാവിയാണ് നിഷേധിക്കപ്പെടുന്നതെന്നും ഷരീഫ് കൂട്ടിച്ചേർത്തു.
നൊബേൽ ജേതാവ് മലാല യൂസഫ്സായി അടക്കമുള്ളവർ കോൺഫറൻസിൽ പങ്കെടുത്തു.