ലോസ് ആഞ്ചലസ് കാട്ടുതീകൾ അണയ്ക്കാനുള്ള ശ്രമം വിജയിക്കുന്നു
Sunday, January 12, 2025 12:39 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ പടരുന്ന കാട്ടുതീകൾ അണയ്ക്കാനുള്ള ശ്രമം വിജയംകണ്ടുതുടങ്ങി.
ലോസ് ആഞ്ചലസ് നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തു പടരുന്ന പലിസേഡ്സ് ഫയർ എന്ന കാട്ടുതീ എട്ടു ശതമാനം അണയ്ക്കാൻ കഴിഞ്ഞതായി അഗ്നിശമനസേന അറിയിച്ചു. നഗരത്തിന്റെ കിഴക്കുഭാഗത്തു പടരുന്ന ഈറ്റൺ കാട്ടുതീ മൂന്നു ശതമാനം അണയ്ക്കാനും കഴിഞ്ഞു.
ഇതിനിടെ മരണസംഖ്യ 11 ആയി ഉയർന്നു. വീടുകളടക്കം 10,000 കെട്ടിടങ്ങളും നശിച്ചു. തീയണച്ചശേഷം നടത്തുന്ന പരിശോധനയിൽ സംഖ്യ ഉയർന്നേക്കും.
രണ്ടു കാട്ടുതീകളിലുമായി 35,000 ഏക്കർ ഭൂമി ചാന്പലായി. 1.53 ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. 1.6 ലക്ഷം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നല്കി.