റൊമാന്റിക് പാർട്ണർ ആകുന്ന റോബട്ട്; വില ഒന്നരക്കോടി
Sunday, January 12, 2025 12:39 AM IST
ലാസ് വേഗസ്: മനുഷ്യന്റെ ഭാവവികാരങ്ങൾ മുഖത്തു പ്രകടമാക്കാൻ കഴിയുന്ന റോബട്ട് വരുന്നു. ‘ആരിയ’ എന്നാണു പേര്.
ബോയ്ഫ്രണ്ടിന്റെയും ഗേൾഫ്രണ്ടിന്റെയും വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും. റൊമാന്റിക് പങ്കാളിയാകാൻ കഴിയുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന റോബട്ടിന് വില വില 1.75 ലക്ഷം ഡോളറാണ് (ഏകദേശം ഒന്നര കോടി രൂപ).
അമേരിക്കയിലെ ലാസ് വേഗസ് നഗരത്തിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് ആരിയയെ പ്രദർശിപ്പിച്ചത്. റിയൽബോട്ടിക്സ് എന്ന കന്പനിയാണ് ഇതിനെ വികസിപ്പിച്ചത്.
മനുഷ്യനെപ്പോലെ തന്നെയിരിക്കുന്ന റോബട്ടിനെ സൃഷ്ടിക്കാനാണ് ശ്രമമെന്ന് റിയൽബോട്ടിക്സ് മേധാവി ആൻഡ്രൂ കിഗുവേൽ പറഞ്ഞു. നിങ്ങളാരാണെന്ന് ഓർത്തിരിക്കാൻ ആരിയയ്ക്കു കഴിയും. നിങ്ങളുടെ ഭാവവികാരങ്ങളോട് പ്രതികരിക്കും. മുഖത്തു ഭാവങ്ങൾ സൃഷ്ടിച്ചും കൈകൾ ചലിപ്പിച്ചും സംസാരിക്കും. ഹെർ എന്ന ഹോളിവുഡ് സിനിമയാണ് തങ്ങളുടെ ആശയത്തിനു പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പലർക്കും റോബട്ടാണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല.