നൈജീരിയയിൽ രണ്ടു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി
Sunday, January 12, 2025 12:39 AM IST
ലാഗോസ്: നൈജീരിയയിൽ രണ്ടു കന്യാസ്ത്രീകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തെക്കുകിഴക്കൻ സംസ്ഥാനമായ അനാംബ്രയിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം.
ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സഭയിൽപ്പെട്ട സിസ്റ്റർ വിൻസെൻഷ്യ മരിയ, സിസ്റ്റർ ഗ്രേസ് മാരിയറ്റ് എന്നിവർ ഒരു മീറ്റിൽ പങ്കെടുത്തു മടങ്ങവേയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.