ഇംപീച്ച്മെന്റ് വിചാരണയ്ക്ക് യൂൺ ഹാജരാവില്ല
Monday, January 13, 2025 12:58 AM IST
സീയൂൾ: ഇംപീച്ച്മെന്റിന്റെ സാധുത പരിശോധിക്കുന്ന ഭരണഘടനാ കോടതിയിലെ ആദ്യ വിചാരണയ്ക്ക് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ ഹാജരാവില്ല.
ഇന്നാണ് വിചാരണ. നിയമവിരുദ്ധ വാറന്റിലൂടെ യൂണിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് ഹാജരാകാതിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പുനല്കിയാൻ ഹാജരാകും.
ഡിംസംബർ മൂന്നിന് പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ പാർലമെന്റ് ഇംപീച്ച് ചെയ്ത യൂണിനെതിരേ അഴിമതിവിരുദ്ധ ഓഫീസ് ക്രിമിനൽ കേസും എടുത്തിട്ടുണ്ട്.
യൂണിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രസിഡന്റിന്റെ സുരക്ഷാചുമതയുള്ള ഗാർഡുകൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ഇംപീച്ച്മെന്റ് നപ്പാക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഭരണഘടനാ കോടതിയാണ്.