സ്ലൊവാക്യയിൽ പ്രതിഷേധം
Sunday, January 12, 2025 12:39 AM IST
ബ്രിറ്റിസ്ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയുടെ റഷ്യാ അനുകൂല നിലപാടിനെതിരേ പ്രതിഷേധവുമായി ജനം.
വെള്ളിയാഴ്ച തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ നടന്ന റാലിയിൽ 15,000 പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
പ്രതിഷേധക്കാർ സ്ലൊവാക്യയുടെയും യൂറോപ്യൻ യൂണിയന്റെയും കൊടികളേന്തിയിരുന്നു. റഷ്യ വേണ്ടെന്നും സ്ലൊവാക്യൻ ജനത യുക്രെയ്നൊപ്പമാണെന്നും മുദ്രാവാക്യം മുഴക്കി.
യുക്രെയ്നുള്ള സഹായവും വൈദ്യുതിയും നിർത്തലാക്കുമെന്ന് സ്ലൊവാക്യൻ പ്രധാമന്ത്രി റോബർട്ട് ഫിസോ ഭീഷണി മുഴക്കിയിരുന്നു. റഷ്യയിൽനിന്ന് യൂറോപ്പിലേക്ക് പൈപ്പുകളിലൂടെ എണ്ണ വിതരണം ചെയ്യാനുള്ള കരാർ പുതുക്കാൻ യുക്രെയ്ൻ വിസമ്മതിച്ച പശ്ചാത്തലത്തിലായിരുന്നിത്.