വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ ഇ​​​ന്ത്യ​​​യു​​​ടേ​​​താ​​​ണെ​​​ന്ന് അ​​​ന്താ​​​രാ​​ഷ്‌‌​​ട്ര നാ​​​ണ​​​യനി​​​ധി (ഐ​​​എം​​​എ​​​ഫ്)​ ഏ​​ഷ്യ പ​​സ​​ഫി​​ക് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഡ​​യ​​റ​​ക‌്ട​​ർ കൃ​​ഷ്ണ ശ്രീ​​നി​​വാ​​സ​​ൻ.

2024-25 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​ഴ് ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച വി​​​ള​​​വെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ്രാ​​​മീ​​​ണ​​​രം​​​ഗ​​​ത്ത് സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ള്ള ഉ​​​ണ​​​ർ​​​വാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. രാ​​​ജ്യ​​​ത്ത് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ 4.9 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് താ​​​ഴ്ന്നു. അ​​​തോ​​​ടൊ​​​പ്പം പ​​​ണ​​​പ്പെ​​​രു​​​പ്പം 4.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് താ​​​ഴു​​​മെ​​​ന്നും കൃ​​​ഷ്ണ ശ്രീ​​​നി​​​വാ​​​സ​​​ൻ പ​​റ​​ഞ്ഞു.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 2019-20 കാ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ലേ​​​ബ​​​ർ കോ​​​ഡു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക, വ്യാ​​​പാ​​​ര നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നീ​​​ക്കു​​​ക, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണു രാ​​​ജ്യം ശ്ര​​​ദ്ധ ചെ​​​ലു​​​ത്തേ​​​ണ്ട​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ​​​വും നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​വും ശ​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​തും ആ​​​വ​​​ശ്യ​​​മാ​​​ണ് -​​​കൃ​​​ഷ്ണ ശ്രീ​​​നി​​​വാ​​​സ​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.