പാ​രീ​സ്: ഒ​ക്‌​ടോ​ബ​ർ 11ന് ​സ്വി​റ്റ്സ​ർ​ല​ന്‍റ് സ്വ​ദേ​ശി​യാ​യ ഒ​രു വ​നി​താ ടൂ​റി​സ്റ്റി​നെ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി ക​ഴു​ത്ത​റത്തു​ കൊ​ന്ന​താ​യി സ്വി​സ് വി​ദേ​ശ​കാ​ര്യ​ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

അ​ൾ​ജീ​രി​യ​യു​ടെ തെ​ക്കു​കി​ഴ​ക്കു ​ഭാ​ഗ​ത്ത് ലി​ബി​യ, നൈ​ജ​ർ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഷാ​ന​റ്റ് പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു സ്വി​സ് ടൂ​റി​സ്റ്റ് സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന വ​നി​ത ഒ​രു ഹോ​ട്ട​ലി​ന്‍റെ ടെ​റ​സിൽ കാ​പ്പി​ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്ന് ഫ്ര​ഞ്ച് പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


2003-ൽ 32 ​യൂ​റോ​പ്യ​ൻ ടൂ​റി​സ്റ്റു​ക​ളെ അ​ൾ​ജീ​രി​യ​യി​ൽ​വ​ച്ച് തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. 2013ൽ ​അ​ൽ ഖ​്വയ്ദ തീ​വ്ര​വാ​ദി​ക​ൾ ഒ​രു എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല ആ​ക്ര​മി​ച്ച് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ബ​ന്ധി​ക​ളാ​ക്കി​യി​രു​ന്നു. അ​വ​രെ ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യി​ൽ 39 വി​ദേ​ശി​ക​ൾ മ​രി​ച്ചി​രു​ന്നു.