ബുർക്കിനാ ഫാസോയിൽ ഭീകരാക്രമണം; 150 പേർ കൊല്ലപ്പെട്ടു
ബുർക്കിനാ ഫാസോയിൽ ഭീകരാക്രമണം;  150 പേർ കൊല്ലപ്പെട്ടു
Sunday, October 20, 2024 1:00 AM IST
ന​യ്റോ​ബി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നാ ഫാ​സോ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ക്രൈ​സ്ത​വ​രു​ൾ​പ്പെ​ടെ 150 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​പ്പെ​ട്ട മാ​ന്നി ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

ടെ​ലി​ഫോ​ൺ ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷം പ്ര​ദേ​ശ​ത്തെ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ നാ​ലു​പാ​ടു​നി​ന്നും വെ​ടി​വ​യ്ക്കു​ക​യും ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്കു തീ​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ നി​ര​വ​ധി ക്രൈ​സ്ത​വ​രും ഭീ​ക​ര​രു​ടെ തോ​ക്കി​നി​ര​യാ​യി. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ന​ഴ്സു​മാ​രു​ൾ​പ്പെ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യി​ലു​ള്ള​വ​രും കൊ​ല്ല​പ്പെ​ട്ടു.


തൊ​ട്ട​ടു​ത്ത ദി​വ​സ​വും മാ​ന്നി ഗ്രാ​മ​ത്തി​ലെ​ത്തി​യ ഭീ​ക​ര​ർ ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം വെ​ടി​വ​ച്ചു​വീ​ഴ്ത്തി. ബു​ർ​ക്കി​നാ ഫാ​സ​യി​ലെ ക്രൈ​സ്ത​വ ഗ്രാ​മ​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​യി​രി​ക്കു​ക​യാ​ണ്. ടെ​ല​ഫോ​ൺ ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തി​നാ​ൽ ഭീ​ക​ര​ർ ന​ട​ത്തു​ന്ന കൂ​ട്ട​ക്കൊ​ല​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണു പു​റം​ലോ​കം അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.