ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ പോ​​​ളി​​​യോ വാ​​​ക്സി​​​നേ​​​ഷ​​​ൻ നീ​​​ട്ടി​​​വ​​​ച്ച​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

ഗാ​​​സ​​​യി​​​ലെ 1.2 ല​​​ക്ഷ​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ​​​ക്ക് തു​​​ള്ളി​​​മ​​​രു​​​ന്നു ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്തി​​​മ​​​ഘ​​​ട്ട​ം ഇ​​​ന്ന​​​ലെ തു​​​ട​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം മൂലം ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു കു​​​ട്ടി​​​ക​​​ളു​​​മാ​​​യി വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന ചൂണ്ടിക്കാട്ടി.


25 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഗാ​​​സ​​​യി​​​ൽ പോ​​​ളി​​​യോ സ്ഥി​​​രീ​​​ക​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു വാ​​​ക്സി​​​നേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.