ലി​മ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ഴി​മ​തി​ക്കേ​സി​ൽ 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ.

ബ്ര​സീ​ലി​യ​ൻ ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്പ​നി​യാ​യ ഒ​ഡെ​ബ്രെ​ക്റ്റി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​നാ​ണ് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ജാ​ൻ​ഡ്രോ തൊ​ളെ​ദോ​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

78കാ​ര​നാ​യ തൊ​ളെ​ദോ 2001 മു​ത​ൽ 2006 വ​രെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ​കൂ​ടി​യാ​യ തൊ​ളെ​ദോ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.