ടെ​​​​ൽ അ​​​​വീ​​​​വ്: ഗാ​​​​സ, ലെ​​​​ബ​​​​ന​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ന്‍റ​​​​ണി ബ്ലി​​​​ങ്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ. ഗാ​​​​സ​​​​യി​​​​ൽ യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം 11ാം ത​​​​വ​​​​ണ​​​​യാ​​​​ണ് ബ്ലി​​​​ങ്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​മാ​​​​യി നേ​​​​രി​​​​ട്ടു​​​​ള്ള യു​​​​ദ്ധം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നു ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യും മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യും ബ്ലി​​​​ങ്ക​​​​ൻ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.


ഇ​​​​സ്രയേ​​​​ലി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് മ​​​​ാധ്യ​​​​സ്ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ഈ​​​​ജി​​​​പ്ത്, ഖ​​​​ത്ത​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തും. അ​​​​തേ​​​​സ​​​​മ​​​​യം, ബ്ലി​​​​ങ്ക​​​​ൻ ഇ​​​​സ്രയേ​​​​ലി​​​​ലെ​​​​ത്തി​​​​യ ചൊ​​​​വ്വാ​​​​ഴ്ച ഹി​​​​സ്ബു​​​​ള്ള ടെ​​​​ൽ‌ അ​​​​വീ​​​​വി​​​​ൽ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ഇ​​തേ​​ത്തു​​​​ട​​​​ർ​​​​ന്ന് ബ്ലി​​​​ങ്ക​​​​ൻ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ ബെ​​​​ൻ ഗു​​​​രി​​​​യോ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചു.