അ​​ബു​​ദാ​​ബി: അ​​ബു​​ദാ​​ബി​​യി​​ല്‍ മാ​​ലി​​ന്യടാ​​ങ്കി​​ലെ വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ച് ര​​ണ്ടു മ​​ല​​യാ​​ളി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​ര്‍ മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട വ​​ള്ളി​​ക്കോ​​ട് മ​​ണ​​പ്പാ​​ട്ട് വ​​ട​​ക്കേ​​തി​​ല്‍ അ​​ജി​​ത് രാ​​മ​​ച​​ന്ദ്ര​​ൻ (40), പാ​​ല​​ക്കാ​​ട് ചെ​​ർ​​പ്പു​​ള​​ശേ​​രി നെ​​ല്ലാ​​യ മാ​​രാ​​യ​​മം​​ഗ​​ലം സൗ​​ത്ത് ചീ​​ര​​ത്ത​​ള്ളി​​യാ​​യി​​ൽ രാ​​ജ്കു​​മാ​​ർ (39) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച മ​​ല​​യാ​​ളി​​ക​​ള്‍.

പ​​ഞ്ചാ​​ബ് സ്വ​​ദേ​​ശി​​യാ​​ണ് മ​​രി​​ച്ച മൂ​​ന്നാ​​മ​​ത്തെ​​യാ​​ൾ. അ​​ൽ​​ഗ്രീം ഐ​​ല​​ൻ​​ഡ് ദ്വീ​​പ് മേ​​ഖ​​ല​​യി​​ലെ സി​​റ്റി ഓ​​ഫ് ലൈ​​റ്റ്‌​​സ് എ​​ന്ന കെ​​ട്ടി​​ട​​ത്തി​​ലെ മാ​​ലി​​ന്യ​​ടാ​​ങ്ക് വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മാ​​ലി​​ന്യ​​ടാ​​ങ്കി​​ലെ വാ​​ത​​കം ശ്വ​​സി​​ച്ച് പ​​ഞ്ചാ​​ബ് സ്വ​​ദേ​​ശി​​യാ​​യ തൊ​​ഴി​​ലാ​​ളി ടാ​​ങ്കി​​ലേ​​ക്ക് വീ​​ണു. ഇ​​യാ​​ളെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ടു മ​​ല​​യാ​​ളി​​ക​​ളും ഇ​​തി​​നു​​ള്ളി​​ലേ​​ക്ക് വീ​​ഴു​​ക​​യും മ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.


മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ അ​​ബു​​ദാ​​ബി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ണ്ട്. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ നാ​​ട്ടി​​ലെ​​ത്തി​​ക്കും. അ​​ശ്വ​​തി​​യാ​​ണ് അ​​ജി​​ത് രാ​​മ​​ച​​ന്ദ്ര​​ന്‍റെ ഭാ​​ര്യ. മ​​ക​​ന്‍: അ​​ശ്വ​​ജി​​ത്.

ഒ​​രാ​​ഴ്ച മു​​ന്പാ​​ണ് രാ​​ജ്കു​​മാ​​ർ നാ​​ട്ടി​​ൽ​​നി​​ന്ന് ലീ​​വ് ക​​ഴി​​ഞ്ഞു തി​​രി​​ച്ചു​​പോ​​യ​​ത്. അ​​ച്ഛ​​ൻ: പ​​രേ​​ത​​നാ​​യ ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ. അ​​മ്മ: ശാ​​ന്ത​​കു​​മാ​​രി. ഭാ​​ര്യ: രേ​​വ​​തി. മ​​ക്ക​​ൾ: നീ​​ര​​ജ്, നേ​​ഹ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മ​​ണി​​ക​​ണ്ഠ​​ൻ, സു​​രേ​​ഷ്, ഗീ​​ത, സു​​ധ.