മി​​​ൻ​​​സ്ക്: യു​​​ക്രെ​​​യ്നു​​​മാ​​​യും റ​​​ഷ്യ​​​യു​​​മാ​​യും അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ബെ​​​ലാ​​​റൂ​​​സി​​​ൽ ജ​​​നു​​​വ​​​രി 26ന് ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​മെ​​​ന്ന് രാ​​​ജ്യ​​​ത്തെ ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഏ​​​ഴാം വ​​​ട്ട​​​വും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ലൂ​​​ക്കാ​​​ഷെ​​​ങ്കോ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​ണു ലൂ​​​ക്കാ​​​ഷെ​​​ങ്കോ.


1994ൽ ​​​സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ൻ ത​​​ക​​​ർ​​​ന്ന് രൂ​​​പം​​​കൊ​​​ണ്ട ബ​​​ലാ​​​റൂ​​​സി​​​നെ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഭ​​​രി​​​ക്കു​​​ന്ന​​​ത് ലൂ​​​ക്കാ​​​ഷെ​​​ങ്കോ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ഉ​​​രു​​​ക്കു​​​മു​​​ഷ്ടി​​​കൊ​​​ണ്ടാ​​​ണു ലൂ​​​ക്കാ​​​ഷെ​​​ങ്കോ നേ​​​രി​​​ട്ട​​​ത്.