റോം: ​​​ബെ​​​യ്റൂ​​​ട്ടി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ കീ​​​ഴെ​​​യു​​​ള്ള ബ​​​ങ്ക​​​റി​​​ൽ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ഒ​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വ് അ​​​മേ​​​രി​​​ക്ക ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ലോ​​​യ്ഡ് ഓ​​​സ്റ്റി​​​ൻ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​ൻ ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക്കു കീ​​​ഴെ​​​യു​​​ള്ള ബ​​​ങ്ക​​​റി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​റി​​​ന്‍റെ പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി സൈ​​​ന്യം തി​​​ങ്ക​​​ളാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്.


വ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള​​​യാ​​ണു ദീ​​​ർ​​​ഘ​​​കാ​​​ലം വ​​​സി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ബ​​​ങ്ക​​​ർ നി​​​ർ​​​മി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ആ​​​ശു​​​പ​​​ത്രി ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.