ലാ​​​ഹോ​​​ർ: ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും മ​​​ലി​​​നീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ന​​​ഗ​​​ര​​​മാ​​​യി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സാം​​​സ്കാ​​​രി​​​ക ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലാ​​​ഹോ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​വി​​​ട​​​ത്തെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക (എ​​​ക്യു​​​ഐ) 394 ആ​​​ണ്.

എ​​​ക്യു​​​ഐ 100 മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത് അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. 150നു ​​​മു​​​ക​​​ളി​​​ലാ​​​ണെ​​​ങ്കി​​​ൽ വ​​​ള​​​രെ അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.


ക​​​ർ​​​ഷ​​​ക​​​ർ ക​​​ച്ചി ക​​​ത്തി​​​ക്കു​​​ന്ന​​​തും വ്യ​​​വ​​​സാ​​​യ ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​ന്ത​​​ള്ളു​​​ന്ന വാ​​​ത​​​ക​​​ങ്ങ​​​ളു​​​മാ​​​ണ് ലാ​​​ഹോ​​​റി​​​നെ ജീ​​​വി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത ന​​​ഗ​​​ര​​​മാ​​​ക്കി​​​യ​​​ത്.

ചു​​​മ​​​, ശ്വാ​​​സ​​​ത​​​ട​​​സം, ക​​​ണ്ണു​​​ക​​​ൾ​​​ക്ക് രോ​​​ഗം, ച​​​ർ​​​മ​​​രോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ൽ ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ൾ വ​​​ല​​​യു​​​ക​​​യാ​​​ണ്.