ടെ​​​ൽ അ​​​വീ​​​വ്: ഹി​​​സ്ബു​​​ള്ള​​​യു​​​ടെ പു​​​തി​​​യ നേ​​​താ​​​വാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഷി​​​യാ പു​​​രോ​​​ഹി​​​ത​​​ൻ ഹാ​​​ഷിം സ​​​ഫി​​​യു​​​ദ്ദീ​​​നെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി​​​ സേ​​​ന അ​​​റി​​​യി​​​ച്ചു. മൂ​​​ന്നാ​​​ഴ്ച മു​​​ന്പ് ല​​​ബ​​​ന​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ വ്യോ​​​മാ​​​ക്ര​​​മണം ന​​​ട​​​ത്തി​​​യാ​​​ണു വ​​​ധി​​​ച്ച​​​ത്. ഹി​സ്ബു​ള്ള​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് ഹി​​​സ്ബു​​​ള്ള​​​യെ ന​​​യി​​​ച്ച ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള സെ​​​പ്റ്റം​​​ബ​​​ർ 27ന് ​​​ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ന​​​സ​​​റു​​​ള്ള​​​യു​​​ടെ ബ​​​ന്ധു​​​വാ​​​യ സ​​​ഫി​​​യു​​​ദ്ദീ​​​ൻ പു​​​തി​​​യ നേ​​​താ​​​വാ​​​കു​​​മെ​​​ന്ന് വാ​​​ർ​​​ത്ത​​​ക​​​ളു​​​ണ്ടാ​​​യിരുന്നു.


ഒ​​​ക്‌​​​ടോ​​​ബ​​​ർ നാ​​​ലി​​​നു ബെ​​​യ്റൂ​​​ട്ടി​​​ലു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മണ​​​ത്തി​​​ൽ സ​​​ഫി​​​യു​​​ദ്ദീ​​​നും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സൂ​​​ച​​​ന​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷം ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് ല​​​ബ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

സ​​​ഫി​​​യു​​​ദ്ദീ​​​നൊ​​​പ്പം ഹി​​​സ്ബു​​​ള്ള​​​ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ലി ഹു​​​സൈ​​​ൻ ഹാ​​​സി​​​മ​​​യെ​​​യും വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.