ഗാസയിൽ 87 മരണം
Monday, October 21, 2024 12:26 AM IST
കയ്റോ: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളിൽ 87 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കും.
ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും മരണസംഖ്യ ഹമാസ് പെരുപ്പിച്ചു കാട്ടുകയാണെന്നും ഇസ്രയേൽ പ്രതികരിച്ചു. ഇതോടൊപ്പം ഒരു വർഷം പിന്നിട്ട ഗാസാ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42,603 ആയെന്നും ഹമാസ് അറിയിച്ചു.