അതേസമയം, യുദ്ധം അവസാനിക്കണമെങ്കിൽ പാശ്ചാത്യ ആയുധങ്ങൾകൊണ്ട് റഷ്യയിൽ ആക്രമണം നടത്തണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെടുന്നത്. യുക്രെയ്നെ ആക്രമിക്കുന്ന റഷ്യൻ വിമാനങ്ങൾ റഷ്യക്കുള്ളിൽനിന്നാണു വരുന്നത്. ആ സ്ഥലങ്ങൾ നശിപ്പിക്കേണ്ടതുണ്ട്.
കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമപ്രവർത്തകരെ കണ്ട ബൈഡനും സ്റ്റാർമറും പുടിന്റെ ഭീഷണിയെ ഭയക്കുന്നുവോ എന്ന ചോദ്യം നേരിട്ടു. പുടിനെക്കുറിച്ച് കാര്യമായി ഓർക്കാറില്ലെന്നായിരുന്നു ബൈഡന്റെ മറുപടി. യുദ്ധം അവസാനിക്കുന്നത് പുടിന്റെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു.
ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മാരകായുധങ്ങൾ നല്കുന്നതിൽ സ്റ്റാർമറും ബൈഡനും ഉത്കണ്ഠ പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ്ഹൗസ് അറിയിച്ചു. ഒരു വർഷത്തോടടുക്കുന്ന ഗാസ യുദ്ധം അടക്കമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.