ജി​​​ദ്ദ: ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ​​​യു​​​ടെ വ​​​ധ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​കാ​​​രം ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്ത് വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ ആ​​​ക്ടിം​​​ഗ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ബാ​​​ഖെ​​​റി അ​​​ലി ബാ​​​ഗേ​​​രി കാ​​​നി.

ഹ​​​നി​​​യ​​​യു​​​ടെ വ​​​ധം ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​നാ​​​യി സൗ​​​ദി​​​യി​​​ലെ ജി​​​ദ്ദ​​​യി​​​ൽ ചേ​​​ർ​​​ന്ന ഒ​​​ഐ​​​സി (ഇ​​​സ്‌​​​ലാ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി) യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​ത്തി​​​ൽ മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹ​​​നി​​​യ ക്രൂ​​​ര​​​മാ​​​യി വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​സ്ര​​​യേ​​​ലാ​​​ണെ​​​ന്നും ഇ​​​റാ​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ഐ​​​സി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ യോ​​​ഗം ത​​​യാ​​​റാ​​​യി​​​ല്ല.

ഇ​​​റാ​​​ന്‍റെ​​​യും പ​​​ല​​​സ്തീ​​​ൻ‌ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു ബു​​​ധ​​​നാ​​​ഴ്ച ഒ​​​ഐ​​​സി യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്.

ഹ​​​നി​​​യ​​​വ​​​ധം ഇ​​​റാ​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്ന് സൗ​​​ദി​​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ്യാ​​​പി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​യി ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ജോ​​​ർ​​​ദാ​​​ൻ, ഖ​​​ത്ത​​​ർ, ഈ​​​ജി​​​പ്ത് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഫോ​​​ണി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി.